തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ അഴിച്ചുപണിയിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡയറക്ടറായി സബിൻ സമീദിനെ നിയമിച്ചു. നിലവിലെ പിആർഡി ഡയറക്ടർ ടി.വി. സുഭാഷിനെ കൃഷിവകുപ്പിലേക്കു സ്ഥലംമാറ്റി.
മിസാൽ സാഗർ ഭരത്-ഓഫീസർ ഓണ്‍ സ്പെഷൽ ഡ്യൂട്ടി ഷെഡ്യൂൾഡ് കാസ്റ്റ്- ഷെഡ്യൂൾഡ് ട്രൈബ്. ഹർഷിൽ ആർ മീണ-കെടിഡിസി എംഡി. ഡി.രഞ്ജിത്- ഡയറക്ടർ (എംജിഎൻആർഇ).
ഒ.ജെ. അരുണ്‍-ഡയറക്ടർ, സർവേ ആൻഡ് ലാൻഡ് റിക്കാർഡ്സ്. അനു എസ്. നായർ- സ്റ്റേറ്റ് മിഷൻ ഡയറക്ടർ, നാഷണൽ ഹെൽത്ത് മിഷൻ. സഫ്നാ നാസറുദ്ദീൻ- ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ. രാഹുൽ കൃഷ്ണ ശർമ്മ-ജിഎസ്ടി സ്പെഷൽ കമ്മീഷണർ. വി.ആർ. വിനോദ്- അഡീഷണൽ സെക്രട്ടറി പിഡബ്ല്യുഡി. എൻ. ദേവിദാസ്- ഡയറക്ടർ മൈനോറിറ്റി വെൽഫെയർ ഡിപ്പാർട്ട്മെന്റ്.
എ. ഷിബു- റവന്യു വകുപ്പ് അഡീഷണൽ സെക്രട്ടറി. ഡോ. രേണു രാജ്-കേരളാ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ഡയറക്ടർ എന്നിങ്ങനെയാണ് മറ്റു സ്ഥലം മാറ്റങ്ങൾ.